ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസന്റെ ആഭിമുഖ്യത്തില്‍ Medicaid/medicare സെമിനാര്‍ നവംബര്‍ 30ന്, 2019 3PM മുതല്‍ 5PM വരെ CMA ഹാളില്‍ വച്ച് നടത്തുന്നു.

സ്‌റ്റേറ്റിന്റെയും ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എങ്ങനെ ലഭ്യമാക്കാം, ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് അപേക്ഷിക്കുന്നതിന് വേണ്ട നിബന്ധനകളും-നിര്‍ദ്ദേശങ്ങളും പ്രസ്തുത സെമിനാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സെമിനാര്‍ നയിക്കുന്നത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ സര്‍വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസ് കോലഞ്ചേരിയാണ്.

താല്‍പര്യമുള്ള എല്ലാ മലയാളികളെയും ഈ സെമിനാറിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവിരങ്ങള്‍ക്ക് ജോണ്‍സണ്‍ കണ്ണൂക്കാടന്‍(പ്രസിഡന്റ്- 847 477 0564), ജോഷി വള്ളിക്കളം(സെക്രട്ടറി-312 685 6749), ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍(630 607 2208,) ജോസഫ് നെല്ലുവേലില്‍ (847 334 0456).