ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഷിക്കാഗോ റീജിയന്‍ പ്രസിഡന്റ് പ്രൊഫ.തമ്പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ CMA ഹാളില്‍ വച്ച് ശിശുദിനം ആചരിച്ചു.
പ്രസ്തുത യോഗത്തില്‍ വച്ച് ‘ജവഹര്‍ലാല്‍ നെഹ്‌റു നവഭാരതത്തിന്റെ മുഖ്യ ശില്പി’ എന്ന വിഷയത്തെ ആസ്പദമാക്കി IOC കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു സെമിനാര്‍ നടത്തി. വിഷയത്തെ ആസ്പദമാക്കി റോയി ചാവടി(ലോക്കല്‍ 73 യൂണിയന്‍ വൈസ് പ്രസിഡന്റ്), ജെസി റിന്‍സി(ജോ.ട്രഷറര്‍), ജോണ്‍സണ്‍ മണ്ണൂക്കാടന്‍(CMA പ്രസിഡന്റ്), തോമസ് പുതക്കരി എന്നിവര്‍ സംസാരിച്ചു.

ഇല്ലിനോയി സ്‌റ്റേറ്റിലെ 16-th ഡിസ്ട്രിക്റ്റ് സെനറ്റര്‍ ആയി മത്സരിക്കുന്ന കെവിന്‍ ഓലിക്കല്‍ യോഗത്തിന് ആശംസ നേര്‍ന്നു.

ജോസി കുരിശിങ്കല്‍(എക്‌സി.വൈസ് പ്രസിഡന്റ്), യോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ജോഷി വള്ളിക്കളം(സെക്രട്ടറി)പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.