രാ​ജ്യ​ത്തെ ഐ​ടി മേ​ഖ​ല​യി​ല്‍ ഒ​രു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 30,000 മു​ത​ൽ 40,000 പേ​ര്‍​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​മെ​ന്ന് ഐ​ടി വി​ദ​ഗ്ധ​ൻ മോ​ഹ​ൻദാ​സ് പൈ. ​ഐ​ടി മേ​ഖ​ല​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​മാ​വു​ന്ന അ​വ​സ്ഥ അ​ഞ്ച് വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ന​ട​ക്കു​ന്ന സാ​ധാ​ര​ണ​മാ​യ പ്ര​തി​ഭാ​സ​മാ​ണെ​ന്നും ഇ​ന്‍​ഫോ​സി​സി​ന്‍റെ മു​ന്‍ ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​റും മ​ണി​പ്പാ​ല്‍ ഗ്ലോ​ബ​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ പൈ ​പ​റ​ഞ്ഞു.

ക​മ്പ​നി​ക​ള്‍ അ​തി​വേ​ഗം വ​ള​രു​മ്പോ​ള്‍ സ്ഥാ​ന​ക്ക​യ​റ്റം കൊ​ടു​ക്കു​ന്ന​തി​ന് കു​ഴ​പ്പ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക്ഷേ വ​ള​ര്‍​ച്ച മ​ന്ദ​ഗ​തി​യി​ലാ​കു​മ്പോ​ള്‍ ക​മ്പ​നി​ക​ള്‍​ക്ക് ഘ​ട​ന​ക​ള്‍ പു​ന: ക്ര​മീ​ക​രി​ക്കേ​ണ്ടി വ​രും. ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കേ​ണ്ടി വ​രും. ഓ​രോ അ​ഞ്ചു വ​ര്‍​ഷം കൂ​ടും​തോ​റും ഇ​ത് ആ​വ​ര്‍​ത്തി​ക്കാ​ന്‍ പോ​കു​ന്ന കാ​ര്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന​വ​രി​ല്‍ 80 ശ​ത​മാ​നം പേ​ര്‍​ക്കും അ​വ​ര്‍ വി​ദ​ഗ്ധ​രാ​ണെ​ങ്കി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് പൈ ​കൂ​ട്ടി​ച്ചേ​ർ​ത്തു.