രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച കണ്ണൂരിലെത്തും. ഏഴിമല ഇന്ത്യൻ നാവിക അക്കാഡമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
ഇന്ന് വൈകുന്നേരം 4.30-ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഷ്ട്രപതി വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നാവിക അക്കാഡമിയിലെത്തും.
ബുധനാഴ്ച രാവിലെ അക്കാഡമി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ്സ് കളർ അവാർഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമർപ്പിക്കും. തുടർന്ന്11.35-ന് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.