ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കേന്ദ്രമാക്കി കഴിഞ്ഞ 31-ല്‍പ്പരം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഡോ. അഡ്വ. മാത്യു വൈരമണ്‍ (പ്രസിഡന്റ്), ജോസഫ് പൊന്നോലി (സെക്രട്ടറി), മാത്യു മത്തായി (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികളുടെ കാലാവധി രണ്ടു വര്‍ഷമാണ്.

കേരള റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന്, ലാനാ പ്രസിഡന്റ് ജോണ്‍ മാത്യു എന്നിവര്‍ ഉപദേശകസമിതിയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ്. മലയാള സാഹിത്യകാരന്മാരുടെ കേന്ദ്രമായ ഹൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോറം ഇതിനകം ധാരാളം കൃതികള്‍ പ്രസിദ്ധീകരിക്കുകയും അനവധി സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിച്ച് അവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.