കോഴിക്കോട്: യു.എ. പി.എ. കേസില്‍ മൂന്നാമനെ തിരിച്ചറിഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍ ആണ് മൂന്നാം പ്രതിയെന്ന് പൊലീസ് അറിയിച്ചു. അലനെയും താഹയെയും കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ ഉസ്മാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് കസ്റ്റഡി കഴിഞ്ഞ സാഹചര്യത്തില്‍ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി.
യു.എ. പി.എ. കേസ്: മൂന്നാമനെ തിരിച്ചറിഞ്ഞു; മാവോയിസ്റ്റ് ബദ്ധം സ്ഥിരീകരിച്ച് പൊലീസ്
