കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ്. മൂന്നാം പ്രതി പ്രജുകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ജോളിയ്ക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് പ്രജുകുമാറാണ്. സൈനഡിന്റെ അംശം ശരീരത്തില്‍ അധികനാള്‍ നിലനില്‍ക്കില്ല. മരിച്ചവരുടെ ശരീരത്തില്‍ സൈനഡിന്റെ അംശം ഉള്ളതായി റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
എന്നാല്‍, ജോളിയുടെ ഭര്‍ത്താവ് റോയി തോമസിന്റെ മൃതദേഹത്തില്‍ മാത്രമാണ് സയനൈഡിന്റെ അംശം കണ്ടെത്തിയത്. റോയി തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് അറസ്റ്റ് നടന്നിട്ടുള്ളത്. മറ്റു കൊലപാതകങ്ങളും വിഷം ഉള്ളില്‍ ചെന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളില്‍ അന്വേഷണം നടക്കുകയാണ്.