റിയാദ്: കൃത്യനിര്‍വ്വഹണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തിയ ഐ.എസ്. ഭീകരനെ റിയാദിലെ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും സുരക്ഷാ വേലി ചാടി സൈനിക ക്യാമ്ബിലേക്ക് കടന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെക്കുകയും ചെയ്ത സ്വദേശിയായ ഐ.എസ്. ഭീകരനെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്.

ഭീകര സംഘടനയായ ഐ.എസിനെ പിന്തുണക്കുകയും സൗദി ഭരണാധികാരികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കാഫിറുകളാക്കി (സത്യനിഷേധികള്‍) ചിത്രീകരിച്ചു തുടങ്ങി ഒട്ടേറെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രതിക്ക് പങ്കുള്ളതായും കോടതി കണ്ടെത്തി.