ന്യൂഡല്‍ഹി: ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച്‌ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ന് പാര്‍ലമെന്‍റിന് മുന്നിലേക്ക് ലോങ് മാര്‍ച്ച്‌ നടത്തും. രാവിലെ 10 മണിക്ക് പ്രകടനം ക്യാമ്ബസില്‍ നിന്ന് ആരംഭിക്കും.

ഭാഗികമായി റദ്ദാക്കിയ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം ജെഎന്‍യു അധികൃതര്‍ ഭാഗികമായി റദ്ദാക്കിയിരുന്നു.