ലൂസിയാന: ട്രമ്പ് പിന്തുണ നല്‍കിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി എഡ്ഡി റിസ്‌പോണിനെ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി നിലവിലുള്ള ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് വിജയിച്ചു.

സംസ്ഥാനത്ത് നവംബര്‍ 16-നു ശനിയാഴ്ച നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ രാത്രി വളരെ വൈകി പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഞെട്ടിച്ചു.

നവംബറില്‍ നടന്ന രണ്ടു ഗവര്‍ണര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമെന്നു കരുതിയിരുന്ന കെന്റക്കിയിലും, ലൂസിയാനയിലും ഡമോക്രാറ്റിക് പാര്‍ട്ടിയാണ് വിജയിച്ചത്. റെഡ് സ്റ്റേറ്റുകളായി അറിയപ്പെടുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജയിക്കാനാവാത്തത് കനത്ത പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്.

രണ്ടു സംസ്ഥാനങ്ങളിലും പ്രസിഡന്റ് ട്രമ്പ് വന്‍ പ്രചാരണമാണ് സംഘടിപ്പിച്ചിരുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണി തീര്‍ന്നപ്പോള്‍ ലൂസിയാനയിലെ 699125 വോട്ടര്‍മാര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണച്ചപ്പോള്‍ 688365 പേരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തത്.

2020-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രമ്പിനു പിന്തുണ ലഭിക്കുമെന്നു വിശ്വസിച്ചിരുന്ന രണ്ട് സംസ്ഥാനങ്ങളാണ് കെന്റക്കിയും, ലൂസിയാനയും.