കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാട് മുന്നില്‍. ഇപ്പോള്‍ 87.33 പോയിന്റുമായാണ് പാലക്കാടുള്ളത്. 44 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ ഉള്ള സ്‌കോര്‍ പോയിന്റ് ആണിത്.

77.33 പോയിന്റുമായി എറണാകുളം രണ്ടാമതും 55.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണിപ്പോള്‍.

സ്‌കൂളുകളില്‍ നിന്നുള്ള പോയിന്റ് നില നോക്കുമ്ബോള്‍ 31.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്‌.എസാണ് മുന്നില്‍. കോതമംഗലം മാര്‍ ബേസില്‍ 22.33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 20 പോയിന്റോടെ എറണാകുളം മണീട് ഗവ. എച്ച്‌.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.