ന്യൂ ഡല്‍ഹി : മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ കോഴിക്കോട് പന്തീരാങ്കാവില്‍ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി. സിപിഎം പൊളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പോലീസാണ്. വി​ഷ​യം നി​യ​മ​പ​ര​മാ​യി സ​ര്‍​ക്കാ​രി​ന് മു​ന്നി​ലെ​ത്തു​ന്പോ​ള്‍ ന​ട​പ​ടി എ​ടു​ക്കും. യു​എ​പി​എ ക​രി​നി​യ​മം ആ​ണെ​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ദേശീയനേതൃത്വം നേരത്തെ നിലപാട് എടുത്തിരുന്നു. പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്നും യുഎപിഎയിലെ നിലപാട് നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലും പി​ബി​യി​ല്‍ ച​ര്‍​ച്ച നടന്നു. ​ശബ​രി​മ​ല​യി​ല്‍ ലിം​ഗ​സ​മ​ത്വം വേ​ണ​മെ​ന്ന പാ​ര്‍​ട്ടി നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും പി​ബി വി​ശ​ദ​മാ​ക്കി. ആ​ക്റ്റി​വി​സ്റ്റു​ക​ള്‍​ക്ക് ആ​ക്റ്റി​വി​സം കാ​ണി​ക്കാ​നു​ള്ള ഇ​ട​മ​ല്ല ശ​ബ​രി​മ​ല​യെ​ന്ന ദേ​വ​സ്വം മ​ന്ത്രി​ കടകം പള്ളിയുടെ പ്രസ്താവനയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി അറിയിച്ചു. നിലപാട് തള്ളിയ പോളിറ്റ് ബ്യൂറോ പ്രസ്താവന അനാവശ്യമായിരുന്നെന്ന് വിലയിരുത്തി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​താ​ക​ണം പാ​ര്‍​ട്ടി ന​യ​മെ​ന്നും പി​ബി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യിലെത്തി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ​ന​യമാണിത്. ആ​രെ​യും ബ​ലം​പ്ര​യോ​ഗി​ച്ച്‌ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റ്റി​ല്ലെ​ന്നും പി​ബി നിലപാടെടുത്തു.