കൊച്ചി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) കേരള സെന്‍ട്രല്‍ സോണിന്റെ വാര്‍ഷിക പൊതുയോഗവും പ്രിവിലേജ് കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനവും എറണാകുളം കലൂര്‍ ഐഎംഎ ഹാളില്‍ വച്ച് നടത്തി. ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആനി ലിബു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് റഫീഖ് മരക്കാര്‍ അധ്യക്ഷനായി. ഗ്ലോബല്‍ മീഡിയ കോഡിനേറ്റര്‍ സിന്ധു സജീവ് ഡബ്ല്യുഎംഎഫ് പ്രവര്‍ത്തന വിശദീകരണം നടത്തി.

സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് വി.എം. സിദ്ധിഖ് മത്സ്യ തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന മാരാരിക്കുളം സെന്റ്. അഗസ്റ്റിന്‍ സ്‌കൂളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി ഗ്ലോബല്‍ പ്രൊജക്ടിനെ സംബന്ധിച്ചു വിശദീകരണം നടത്തി. അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം ആനി ലിബു, വി.എം. സിദ്ധിഖിനു നല്‍കി ഉദ്ഘാടനം ചെയ്തു. പ്രിവിലേജ് കാര്‍ഡുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള എഗ്രിമെന്റ് ഗ്ലോബല്‍ സ്‌പോക്ക്മാന്‍ സാന്റി മാത്യു, ബഹറിന്‍ യൂണിറ്റ് പ്രതിനിധി ഫൈസല്‍ വെള്ളാനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ സോണ്‍ വിമന്‍സ് ഫോറം നടത്തുന്ന ഗിന്നസ് മന്‍സൂറിന്റെ ഗാനസന്ധ്യയുടെ ടിക്കറ്റിന്റെ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് വിമന്‍സ് കോര്‍ഡിനേറ്റര്‍ ലീന സാജനില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ സോണ്‍ കോര്‍ഡിനേറ്റര്‍ ഷാജഹാന്‍, ട്രഷറര്‍ സി. ചാണ്ടി, എക്‌സിക്യൂട്ടീവ് അംഗം സി.എ. സുധീര്‍ എന്നിവര്‍ സംസാരിച്ചു.