കൊല്ലം : കൊല്ലം കണ്ണനല്ലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ രാമന്‍ പിടിയില്‍. പള്ളിമണ്‍ സ്വദേശിയായ ആദര്‍ശാണ് (23) മരിച്ചത്. മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍.

കൊലപാതകത്തിന് രാമനെ സഹായിച്ച സുനി, ജ്യോതി എന്നിവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. രാമനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.