ലണ്ടന്‍: എടിപി ഫൈനല്‍സിലെ സെമി ഫൈനലില്‍ മുന്‍ ചാമ്ബ്യന്‍ റോജര്‍ ഫെഡററെ അട്ടിമറിച്ച്‌ ഗ്രീക്ക് യുവതാരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് ഫൈനലില്‍ ഇടംനേടി. സ്‌കോര്‍ 6-3, 6-4. രണ്ട് സെറ്റിലും ഫെഡറര്‍ക്കെതിരെ ബ്രേക്ക് പോയന്റ് നേടാന്‍ സിറ്റ്‌സിപാസിന് കഴിഞ്ഞു.

മത്സരത്തിലുടനീളം ഫഡറര്‍ക്ക് പിഴവുപറ്റിയതാണ് തിരിച്ചടിക്കിടയാക്കിയത്. ലഭിച്ച 10 ബ്രേക്ക് പോയന്റുകളും ഫെഡറര്‍ക്ക് മുതലെടുക്കാനായില്ല. ഫെഡററുടെ പിഴവുകള്‍ പോയന്റുകളാക്കിമാറ്റാന്‍ സിറ്റ്‌സിപാസിന് കഴിഞ്ഞു. സിറ്റ്‌സിപാസ് ഇതാദ്യമായാണ് എടിപി ഫൈനലില്‍സില്‍ ഇടംനേടുന്നത്. ഫൈനലില്‍ ഡൊമനിക് തീം ആണ് ഗ്രീക്ക് താരത്തിന്റെ എതിരാളി.