വാ​ഷി​ങ്​​ട​ണ്‍: യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ് യു​ക്രെ​യ്​​ന്‍ വി​ഷ​യ​ത്തി​ല്‍​ തെ​റ്റ്​ ചെ​യ്​​ത​തി​ന്​ ഒ​രു തെ​ളി​വും കോ​ണ്‍​​ഗ്ര​ഷ​ന​ല്‍ ക​മ്മി​റ്റി​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ​വൈ​റ്റ്​​ഹൗ​സ്. ട്രം​പി​ന്​ ഈ വിഷയത്തില്‍ എ​ന്തെ​ങ്കി​ലും തെ​റ്റ്​ പറ്റിയതായി ത​നി​ക്ക​റി​യി​ല്ലെ​ന്ന യു​ക്രെ​യ്​​നി​ലെ മു​ന്‍ യു.​എ​സ്​ അം​ബാ​സ​ഡ​ര്‍ മാ​രി യൊ​വാ​നോ​വി​ച്ചിന്റെ സ​ത്യ​വാ​ങ്​​മൂ​ലം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വൈ​റ്റ്​​ഹൗ​സി​​െന്‍റ പ്ര​ഖ്യാ​പ​നം.

യു​ക്രെ​യ്​​ന്‍ വി​ഷ​യ​ത്തി​ല്‍ ഹൗ​സ്​ ക​മ്മി​റ്റി മാ​രി യൊ​വാ​നോ​വി​ച്ചി​നെ​യും വി​സ്​​ത​രി​ച്ചി​രു​ന്നു. മൂ​ന്നാ​മ​ത്തെ സാ​ക്ഷി​യാ​യാ​ണ്​ യൊ​വാ​നോ​വി​ച്ചി​നെ വി​സ്​​ത​രി​ച്ച​ത്. യു​ക്രെ​യ്​​നി​ലെ ആ​ക്​​ടി​ങ്​ അം​ബാ​സ​ഡ​ര്‍ വി​ല്യം ടെ​യ്​​ല​ര്‍, സ്​​റ്റേ​റ്റ്​ ഡി​പ്പാ​ര്‍​ട്​​മ​െന്‍റ്​ അ​സി​സ്​​റ്റ​ന്‍​റ്​ സെ​ക്ര​ട്ട​റി ജോ​ര്‍​ജ്​ ക​െന്‍റ്​ എ​ന്നി​വ​രെ​യാ​ണ്​ ആ​ദ്യം വി​സ്​​ത​രി​ച്ച​ത്.