മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന കഥാപാത്രങ്ങളാണ് മണ്ഡോദരിയും ലോലിതനും. ഇരുവരും ഇപ്പോള്‍ ജീവിതത്തിലും ഒന്നിക്കുകയാണ്. എസ്പി ശ്രീകുമാറിന്റെയും, സ്‌നേഹ ശ്രീകുമാറിന്റെയും വിവാഹം ഡിസംബര്‍ 11ന് നടക്കും. തൃപ്പൂണിത്തുറയില്‍ വെച്ചാണ് വിവാഹം നടക്കുന്നത്.
എന്നാല്‍ വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്നേഹ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയും വൈറലാവുകയാണ്. ഇരുവരും അഭിനയിക്കുന്ന മറിമായം പരമ്ബരയിലെ പഴയ എപ്പിസോഡിന്റെ ഭാഗമാണ് സ്‌നേഹ പങ്കുവച്ചത്.
സമകാലിക വിഷയങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്കെത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് മറിമായം. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താര ജോഡികള്‍ക്ക് ആശംസകളുമായി നിരവധി പേര്‍ രംഗത്ത് വന്നു.