കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനുമായ ഗോതാബായ രാജപക്‌സെ ആദ്യ ട്രെന്‍ഡനുസരിച്ച്‌ മുന്നേറുകയാണ്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസ രണ്ടാം സ്ഥാനത്തും അണുര കുമാര ദിസ്സനായക മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഇതുവരെ എണ്ണിയ വോട്ടുകളില്‍ 53 ശതമാനം വോട്ടുകള്‍ ഗോതാബായ നേടിയിട്ടുണ്ട്. 40 ശതമാനം വോട്ടുകളാണ് സജിത്ത് പ്രേമദാസ നേടിയിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്.