ലാസ് വേഗസ് : ലാസ് വേഗസ് വിശുദ്ധ മദര്‍ തേരേസ സീറോ-മലബാര്‍ കതൊലിക് ചര്‍ച്ചില്‍ ഒക്ടോബര്‍ 11-നു വൈകീട്ട് 6 മണിക്ക് റോമില്‍ നിന്നും ലഭിച്ച വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കപ്പെട്ടു. വിവിധ രാജ്യക്കാരായ വിശ്വാസികള്‍ പങ്കെടുത്ത ചടങ്ങില്‍ ലാസ് വേഗസ് ബിഷപ്പ്  റവ.ഡോ.ജോര്‍ജ് ലിയോ തോമസ് ആയിരുന്നു കാര്‍മികന്‍. വിശുദ്ധ മദര്‍ തെരേസയുടെ വത്തിക്കാന്‍ സാക്ഷ്യപ്പെടുത്തിയ ഏ ക്ലാസ് തിരുശേഷിപ്പാണു പ്രതിഷ്ഠിക്കപ്പെട്ടത്.
ഒക്ടോബര്‍ 11 മുതല്‍ 18 വരെ നിത്യേന വൈകുന്നേരം 4 മണിക്ക് ഇടവക വികാരി ഫാ.അലക്‌സ് വി.തോമസ്സിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തപ്പെട്ടു. ഒക്ടോബര്‍ 19-നു ശനിയാഴ്ച കുര്‍ബാനക്കു ശേഷം നടത്തപ്പെട്ട റാസ്സയിലും കലാപരിപാടിയിലും  വിവിധ രാജ്യക്കാരായ വിശ്വാസികള്‍ പങ്കെടുത്തു. വിവിധതരം സ്റ്റാളുകളും, ഫുഡ് ഫെസ്റ്റും, ആകര്‍ഷങ്ങളായ സമ്മാനങ്ങള്‍ അടങ്ങിയ റാഫിളും നാട്ടിലെ പള്ളിപ്പെരുന്നാളുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ആഘോഷങ്ങളുടെ സമാപനദിവസമായ ഞായറാഴ്ച രാവിലെ 10 മണിക്കു വിശുദ്ധ കുര്‍ബാനക്കു ശേഷം, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പു ചുംബനം, നേര്‍ച്ച എന്നിവക്കു ശേഷം സ്‌നേഹ വിരുന്നോടു കൂടി ഒന്‍പതു ദിവസം നീണ്ട പരിപാടികള്‍ക്കു സമാപനമായി.
ലാസ് വേഗസ് വിശുദ്ധ മദര്‍ തെരേസ ദേവാലയ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫാ.അലക്‌സ് വി. തോമസ്സിനെ 702-400-3565 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.