വാഷിങ്ടന്‍ ഡിസി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് 2020 ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് കാനഡായിലെ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്നതായി കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

നവംബര്‍ 10ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അധ്യക്ഷനായിരുന്നു. ഇടവകയുടെ സെക്രട്ടറി അജി ജോണും, ട്രഷറാര്‍ ഷിബു ചെറിയാനും ചേര്‍ന്ന് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഫാ. സണ്ണി ജോസഫ് കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.

ഫിനാന്‍സ് ചെയര്‍ ചെറിയാന്‍ പെരുമാള്‍, ഫിനാന്‍സ് കമ്മിറ്റി അംഗം ജെയിംസ് സാമുവേല്‍ എന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ചും റജിസ്‌ട്രേഷനെക്കുറിച്ചും കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിയ്ക്കുന്ന സുവനീറിനെകുറിച്ചും വിവരണം നല്‍കി.

ജൂലൈ 15 മുതല്‍ 18 വരെ ന്യൂജഴ്‌സിയില്‍ അറ്റ്‌ലാന്റിക് സിറ്റിയിലുള്ള ക്ലാറിഡ്ജ് – റാഡിസണ്‍ ബീച്ച് ഹോട്ടലില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടക്കുക. സീറ്റുകളുടെ ലഭ്യത പരിമിതമായതു കാരണം നേരത്തെ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ സീറ്റുകള്‍ ലഭിയ്ക്കുകയുള്ളൂവെന്ന് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ അറിയിക്കുന്നു.
സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നിന്നും നല്‍കിയ സ്വീകരണത്തിനു ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പിനും റജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കും പരസ്യങ്ങള്‍ നല്‍കി സഹായിച്ചവര്‍ക്കുമുള്ള നന്ദിയും സ്‌നേഹവും വ്യക്തികളുടെ പേരിലും ഇടവകയുടെ പേരിലും കോണ്‍ഫറന്‍സ് കമ്മിറ്റി അറിയിച്ചു.