ഗുവാഹത്തി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് സെഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷ സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. നവംബര്‍ 17 ന് വിരമിക്കുന്നതിന് ശേഷം അസമില്‍ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുന്ന രഞ്ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്കും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് തീരുമാനം.

അയോധ്യ വിധിക്ക് ശേഷം രഞ്ജന്‍ ഗൊഗോയി അടക്കമുള്ള അഞ്ച് ജസ്റ്റിസുമാരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, രഞ്ജന്‍ ഗൊഗോയിക്ക് സെഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷ ഒരുക്കുന്നതിനേക്കുറിച്ച്‌ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.