ഇന്‍ഡോര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം. ഇന്നിംഗ്സിനും 130 റണ്‍സിനുമാണ് ഇന്ത്യ ജയം നേടിയത്.മൂന്നാം ദിനം, ഇന്ത്യ കുറിച്ച 343 റണ്‍സ് ലീഡ് മറികടക്കാനുള്ള ശ്രമത്തില്‍ ബംഗ്ലാദേശിന് പത്തു വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. മത്സരത്തില്‍ മുഹമ്മദ് ഷമി ആകെ ഏഴു വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ മയങ്ക് അഗര്‍വാളാണ് കളിയിലെ കേമന്‍.
ജയത്തോടെ രണ്ടു മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. മാത്രമല്ല, നാലു മല്‍സരങ്ങളില്‍നിന്ന് 200 പോയിന്റുമായി ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. 60 പോയിന്റുമായി രണ്ടാമതുള്ള ന്യൂസിലന്‍ഡിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. പരമ്ബരയിലെ രണ്ടാം ടെസ്റ്റ് അടുത്ത വെള്ളിയാഴ്ച കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടക്കും. ചരിത്രത്തിലാദ്യമായി ഡേ നൈറ്റ് ടെസ്റ്റാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്.
രണ്ടാം ദിനത്തെ സ്കോറായ 493/6 ല്‍ ത്തന്നെ ഇന്ത്യ മൂന്നാംദിനം രാവിലെ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാമിന്നിംഗ്സിലും ബംഗ്ലാദേശിനെ തകര്‍ച്ചയായിരുന്നു കാത്തിരുന്നത്. 44 റണ്‍സെടുക്കുമ്ബോളേക്ക് അവര്‍ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് പിന്നീട് കരകയറാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഞ്ചാമനായിറങ്ങിയ സീനിയര്‍ താരം മുഷ്ഫിഖുര്‍ റഹീം 64 റണ്‍സെടുത്ത് പൊരുതാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കനത്ത പരാജയത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ മതിയാകുമായിരുന്നില്ല.
റഹീമിന് പുറമേ 35 റണ്‍സെടുത്ത ലിട്ടണ്‍ ദാസ്, 38 റണ്‍സെടുത്ത മെഹിദി ഹസന്‍ എന്നിവരാണ് ബംഗ്ലാദേശിനായി അല്പമെങ്കിലും ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശിയത്. ‘ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലെ’ വിക്കറ്റ് വേട്ട ഷമി ഇത്തവണയും ആവര്‍ത്തിച്ചു. ഷമി നാലു വിക്കറ്റും ആര്.അശ്വിന് മൂന്നു വിക്കറ്റും നേടി. ഉമേഷ് യാദവും രണ്ടും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.