ഹ്യൂസ്റ്റണ്‍: നവംബര്‍ 9-ന് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടന്ന വാശിയേറിയ മത്സരത്തില്‍ ബെനി പീടികയില്‍ (പ്രസിഡന്റ്), സിസി പൂതക്കരിയില്‍ (വൈസ് പ്രസിഡന്റ്), ടിജി പള്ളിക്കിഴക്കേതില്‍ (സെക്രട്ടറി), സാലി നടക്കുഴയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ബിജി തോമസ് ചെറുകര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ലെസണ്‍ ബോര്‍ഡ് ചെയര്‍ ജോയി കളപ്പുരത്തട്ടേല്‍, സോണി ആലപ്പാട്ട്, ജയിംസ് തുണ്ടത്തില്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്റ്റീഫന്‍ ചെറുകര നയിക്കുന്ന ടീമാണ് ഈ വര്‍ഷം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ നയിച്ചത്. ഇവരുടെ കാലാവധി ഡിസംബര്‍ 31-ന് അവസാനിക്കും.

അസോസിയേഷനെ നല്ല രീതിയില്‍ നയിക്കാന്‍ പറ്റിയ ഒരു ടീമുമായിട്ടാണ് ബെനി പീടികയില്‍ മുന്നോട്ട് നയിക്കുന്നത്. എച്ച്.പി-യുടെ ഐടി വിഭാഗത്തില്‍ മാനേജരായി ജോലി ചെയ്യുന്ന ബെനി നല്ല സംഘാടകനും ആത്മാര്‍ത്ഥമായ പ്രവര്‍ത്തകനുമാണെന്ന് തന്റെ പൂര്‍വ്വകാലചരിത്രം തെളിയിച്ചിട്ടുണ്ട്. സിസി പൂതക്കരി ഇരവിമംഗലം ഇടവകാംഗമാണ്. ടിജി പള്ളിക്കിഴക്കേതില്‍ കൈപ്പുഴ ഇടവകാംഗവും സാലി നടക്കുഴയ്ക്കല്‍ ഇടക്കോലി ഇടവകാംഗവും തോമസ് ചെറുകര ഉഴവൂര്‍ ഇടവകാംഗവുമാണ്. പ്രസിഡന്റ് ബെനി പീടികയില്‍ ഇരവിമംഗലം പീടികാംഗവുമാണ്.