ഷിക്കാഗോ: ഇന്ത്യന്‍ നോണ്‍ ഇമിഗ്രന്റ്‌സ്  വിസ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ ബോധിപ്പിക്കുവാനായി ഫോമായുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് കണ്‍വന്‍ഷന്‍ ഇതിനോടകം ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റികളില്‍ ചര്‍ച്ചയവിഷമായി കഴിഞ്ഞു. നവംബര്‍  പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതല്‍ ഷാംമ്പര്‍ഗിലെ   ‘ഷാംമ്പര്‍ഗ് ബാങ്ക്വറ്റ്’ ഹാളില്‍ വയ്ച്ചു നടത്തപ്പെടുന്ന ‘ലൈഫ്’ കണ്‍വന്‍ഷനില്‍ പ്രമുഖര്‍ പങ്കെടുക്കും. നിനച്ചിരിക്കാത്ത നേരത്ത്, നിയമങ്ങള്‍ മാറിമറിയുമ്പോള്‍ ഉണ്ടാവുന്ന വ്യധകള്‍  ഒരു പ്രവാസിക്കും കുടുംബത്തിനും അതിജീവിക്കാന്‍ വളരെ പ്രയാസമാണ്. കൂട്ടായ പരിശ്രമത്തിലൂടെ, നമ്മുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും, നേരായ മാര്‍ഗ്ഗങ്ങളിലൂടെ ഭരണസിരായകേന്ദ്രങ്ങളില്‍ നേരിട്ടറിയിക്കുവാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഫോമാ ലൈഫ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ഫോമാ ലൈഫ് കണ്‍വന്‍ഷന്, നമുക്ക് ഏവര്‍ക്കും വളരെ സുപരിചിതരായ  സാം പെട്രോഡയും, രാജ കൃഷ്ണമൂര്‍ത്തിയും, കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റനും, കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റ്ററും, കോണ്‍സുലര്‍ ജനറല്‍ സുധാകര്‍ ദലേല എന്നിവര്‍ പങ്കെടുക്കും. ആഗോളതലത്തില്‍ അഞ്ച് എന്‍. ജി. ഓ കളുടെ കാര്യസ്ഥനും, ഇന്ത്യന്‍ അമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങളില്‍ അതീവ ജാഗ്രതയോടെ ഇടപെടലുകള്‍ നടത്തുന്ന ആദരണീനായ വ്യക്തി  സാം പെട്രോഡ. വാക്കുകള്‍ക്കതീതമായി, പ്രവര്‍ത്തനമികവിലൂടെ അമേരിക്കന്‍ ഭരണസിരാകേന്ദ്രത്തില്‍ തന്റേതായ വ്യക്തിത്വം തെളിയിച്ച  കോണ്‍ഗ്രസ്മാന്‍ രാജ കൃഷ്ണമൂര്‍ത്തി.  ഇല്ലിനോയി സംസ്ഥാനത്തെ ആറാമത്തെ ഡിസ്ട്രിക്ടില്‍ നിന്നുമുള്ള കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റന്‍.  ഇല്ലിനോയി സംസ്ഥാനത്തെ പതിനൊന്നാത്തെ ഡിസ്ട്രിക്ടില്‍ നിന്നുമുള്ള കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റ്റര്‍, കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ  (ഷിക്കാഗോ) സുധാകര്‍ ദലേല.
വിസ നയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന പുതിയ നിയമങ്ങള്‍ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക്  ഒട്ടനവധി പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.  ഇക്കാര്യത്തില്‍  ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുതുകുന്ന ഒരു തുറന്ന വേദിയായി ഫോമായുടെ ലീഗല്‍ ഇമിഗ്രന്റ്‌സ് ഫെഡറേഷന്‍ (ലൈഫ്) വേദിയാകുകയാണ്.  നാട്ടിലായാലും, അമേരിക്കയിലായാലും ‘എന്നും നമ്മോടൊപ്പം’ എന്ന ആപ്തവാക്യവുമായി ഫോമാ ജനഹൃദയങ്ങളിലേക്ക്  സഹായഹസ്തവുമായി എത്തപ്പെടുകയാണ്.  ഫോമാ ജനറല്‍ സെക്രെട്ടറി ജോസ് അബ്രഹാമിന്റെ ആശമായ  ഈ ഉദ്യമത്തിന്, ഇതിനോടകം  അമേരിക്കയിലുടനീളം ജനശദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. സാം ആന്റോ ചെയര്‍മാനായുള്ള ലൈഫ് കമ്മറ്റിയില്‍, ഗിരീഷ് ശശാങ്കശേഖര്‍ സെക്രെട്ടറിയായും പ്രവര്‍ത്തിക്കുന്നു.  ഫോമായുടെ നിരവധി റീജിയനുകള്‍ ‘ലൈഫ്’ കണ്‍വന്‍ഷനുകള്‍ നടത്തുവാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വളരെ ആശാവഹമാണന്ന്  എക്‌സിക്യൂട്ടീവുകളായ  പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍  ആശംസാകുറിപ്പില്‍ അറിയിച്ചു.