മലയാള സിനിമയില്‍ താരപുത്രന്‍മാര്‍ അരങ്ങുവാഴുന്ന കാലമാണിത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, മണിയന്‍ പിള്ള രാജു തുടങ്ങീ നിരവധി താരങ്ങളുടെ പുത്രന്‍മാര്‍ ഇന്ന് സിനിമയില്‍ സജീവമായി. വിപിന്‍ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. സുരേഷ് ഗോപി സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് ചുവടുമാറിയപ്പോള്‍ മകന്‍ അച്ഛന്റ വഴിയെ സിനിമയിലെത്തി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളുമാി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഗോകുലിന് ഏത് കഥാപാത്രത്തെയും അഭിനയിച്ച് പൊലിപ്പിക്കാനുള്ള അസാധാരണമായ കഴിവുണ്ടെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.
സുരേഷ് ഗോപി എന്ന സൂപ്പര്‍താരത്തിന്റെ മകന്‍ എന്ന തണലില്‍ നിന്നുമാറി സ്വന്തമായൊരു ഇമേജ് കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുല്‍ സുരേഷ്. മനസ്സില്‍ കുറച്ച് കാര്യങ്ങളുണ്ട്. അച്ഛന്‍ കഠിനപ്രയത്‌നത്തിലൂടെ നേടിയ കാര്യങ്ങളുടെ അടുത്തെങ്കിലും എത്തിയതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സജീവമാവാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രമോഷന്‍ ഇല്ലാതെ നടക്കില്ലെന്ന് ബോധ്യമായി. തനിക്ക് മാത്രം ജാഡയെന്നായിരിക്കുമെന്നാണ് എല്ലാവരും കരുതാറുള്ളത്. ഇതേകുറിച്ച് പലരും മനസ്സിലാക്കിയെന്ന് വരില്ല. സിനിമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അച്ഛനുമായി സംസാരിക്കാറില്ലെന്നും ഗോകുല്‍ പറഞ്ഞു.
മാസ്റ്റര്‍പീസ്, ഇര, ഇളയരാജ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരന്‍, സായാഹ്ന വാര്‍ത്തകള്‍, ഉള്‍ട്ട തുടങ്ങിയ ചിത്രങ്ങളിലാണ് ഗോകുല്‍ ഇതുവരെ അഭിനയിച്ചത്. ഉള്‍ട്ടയാണ് ഗോകുലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഗോകുലിന് കഴിഞ്ഞു. എന്നാല്‍ തന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് മമ്മൂട്ടിയുടെ ഭാര്യ പറഞ്ഞ വാക്കുകളാണെന്ന് ഗോകുല്‍ സുരേഷ് പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഭിനയിക്കാന്‍ അച്ഛന്‍ അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്.
ഗോഗുലിന്റെ വാക്കുകളിലേയ്ക്ക്-
അച്ഛനും ചിലപ്പോള്‍ സ്വന്തം മകനോട് പറയാനുള്ള ഷൈനസ് കാണുമായിരിക്കും. ഇര എന്ന സിനിമ കണ്ടിട്ട് നിന്നെ കറക്ടായിട്ട് ഫ്രെയിം ചെയ്തിട്ടില്ല എന്ന് പറഞ്ഞിരുന്നു. അതുപോലെ ഇളയരാജ എന്നു പറഞ്ഞ സിനിമയില്‍ ഞാന്‍ ഡബ്ബ് ചെയ്ത് കഴിഞ്ഞിട്ട് അച്ഛന്‍ കണ്ടിരുന്നു. നമ്മള്‍ കൊടുക്കുന്ന ത്രോവിന് കുറച്ച് ഡിഫറന്‍സ് വരുത്തണം.. എന്നാലെ ഓഡിയന്‍സിന്റെ അടുത്ത് അത് കറക്ടായിട്ട് എത്തുകയുള്ളുവെന്നും പറഞ്ഞിരുന്നു.
അമ്മ കുറച്ച് കോംപ്‌ളിമെന്റ് ചെയ്യാറുണ്ട്. എനിക്ക് ഒരുപാട് സന്തോഷമുള്ളത്, മമ്മൂട്ടി സാറിന്റെ വൈഫ് പറഞ്ഞതിലാണ്. മാം ആണെങ്കില്‍ എന്റെ വര്‍ക്ക് കാണുന്നു എന്നത് തന്നെ എനിക്ക് സന്തോഷമുള്ള കാര്യമാണ്. ചെന്നൈയില്‍ വച്ച് മീറ്റ് ചെയ്തപ്പോള്‍ എന്റടുത്ത് ഒന്നുരണ്ട് തവണ പറഞ്ഞിട്ടുണ്ട്. എന്റെ അമ്മ പറയുന്ന പോലെ തന്നെ സന്തോഷമുള്ള കാര്യമായിരുന്നു അത്’.