ഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ചിലത് മാത്രമേ ചര്‍ച്ചയാകുന്നുള്ളൂവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ . മതപരമായ വിഷയങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് .എല്ലാതരം ആള്‍ക്കൂട്ട അക്രമങ്ങളും തുല്യപ്രാധാന്യത്തോടുകൂടി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .

‘വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് പ്രചരിപ്പിച്ചും രാജ്യത്ത് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, മതപരമായ അക്രമണങ്ങള്‍ മാത്രമാണ് ചര്‍ച്ചക്കെടുക്കുന്നത്’- ജാവദേക്കര്‍ വ്യക്തമാക്കി .

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷമാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായതെന്ന ആരോപണം മന്ത്രി നിഷേധിച്ചു. 2012ല്‍ 16ഉം 2013ല്‍ 14ഉം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു .