ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ബാലാകോട്ടില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് ആവര്‍ത്തിച്ച്‌ ഇന്ത്യന്‍ പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. ബാലാകോട്ട് നടന്നത് സൈനിക നീക്കമായിരുന്നില്ലെന്നും ഭീകരവാദികളെ മാത്രം തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയായിരുന്നു എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്ഥാന്‍ ചെയ്യേണ്ടിയിരുന്നതാണ് ഇന്ത്യ ചെയ്തതെന്നും നിര്‍മ്മല സീതരാമന്‍ പറഞ്ഞു