പൂനെ: സര്‍ക്കാര്‍ രൂപീകരിക്കുക എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, ആര്‍എസ്‌എസിന്‍റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്(എബിവിപി) പൂനെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . രാജ്യ നിര്‍മാണമാണ് തങ്ങളുടെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി .

‘ ഞങ്ങള്‍ക്ക് വ്യക്തമായ വീക്ഷണമുണ്ട്., അത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിലോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഉണ്ടാകക്കുന്നതിലോ ഒതുങ്ങി നില്‍ക്കുന്നതല്ല. ഞങ്ങളുടെ ആശയത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്. രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും’ – നിതിന്‍ ഗഡ്കരി പറഞ്ഞു.