ന്യൂഡല്‍ഹി: വൃക്ഷങ്ങള്‍ക്ക് കാലുകളുണ്ടായിരുന്നെങ്കില്‍ മുറിച്ചു നശിപ്പിക്കാന്‍ വരുമ്ബോള്‍ അവയ്ക്ക്‌ ഓടി രക്ഷപ്പെടാമായിരുന്നില്ലേ… ജീവനുമേല്‍ പ്രകൃതി കനല്‍കോരിയിടുന്ന പുതിയ കാലത്ത് ഗുരുഗ്രാമിലെ രണ്ടാംക്ലാസുകാരി ചിന്തിച്ചത് അങ്ങനെയാണ്. ഈ ചിന്ത ക്യാന്‍വാസില്‍ പകര്‍ത്തിയ ദിവ്യാംശി സിംഹാളിനാണ് ഈ വര്‍ഷത്തെ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ അവാര്‍ഡ്.

ഷൂ ഇട്ട് നടക്കുകയും സൈക്കിളോടിക്കുകയും ചെയ്യുന്ന വൃക്ഷങ്ങളെയാണ് ദിവ്യാംശി വരച്ചത്. ഈ ചിത്രമാണ് ശിശുദിനമായ നവംബര്‍ 14 ന് ഗൂഗിളിന്റെ ഡൂഡിലായി രാജ്യം മുഴുവന്‍ കണ്ടത്. ഞാന്‍ വളര്‍ന്നുവരുമ്ബോള്‍ എന്റെ പ്രതീക്ഷകള്‍… എന്നതായിരുന്നു ഇത്തവണ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ മത്സരത്തിന്റെ വിഷയം. വിജയിയായ ദിവ്യാംശിക്ക് അഞ്ച് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പഠിക്കുന്ന സ്‌കൂളിന് രണ്ട് ലക്ഷം രൂപയുടെ ടെക്‌നോളജി അവാര്‍ഡും ലഭിക്കും.

വേനലവധിക്ക് മുത്തശ്ശിയെ കാണാന്‍ പോകുമ്ബോള്‍ മരം മുറിച്ചിടുന്നത് കണ്ട് സങ്കടപ്പെട്ടിട്ടുണ്ട്. അപ്പോഴാണ് മരങ്ങള്‍ക്ക് കാലുകളുണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തത്- ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ദിവ്യാംശി പറയുന്നു.

ഒന്നു മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഒരു ലക്ഷത്തിലേറെ പേരുണ്ടായിരുന്നു ഇത്തവണത്തെ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ മത്സരത്തിന്. ഛോട്ടാ ഭീം നിര്‍മാതാവ് രാജീവ് ചിലക, പ്രശസ്ത യൂട്യൂബറായ പ്രജക്ത കോലി, ആര്‍ടിസ്റ്റ് നേഹ ശര്‍മ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.

ANI

@ANI

Haryana: A 7-yr-old class 2 student, Divyanshi Singhal from Gurugram has won 2019 Doodle for Google competition in India. She doodled her hope to have ‘walking trees’ in the future. The competition received submissions from over 1 lakh children from classes 1-10.

View image on TwitterView image on TwitterView image on Twitter
142 people are talking about this