തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ‘ശബരിമല വിഷയത്തില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത്. മലകയറാന്‍ യുവതികള്‍ വരേണ്ടെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിന് എതിരാണ്. സര്‍ക്കാരിന്റെ നയവ്യതിയാനം സമിതിയെ ദുര്‍ബലപ്പെടുത്തുകയാണ്. യുവതി പ്രവേശന വിധിക്ക് നിലവില്‍ സ്റ്റേയില്ല.’ -ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തി. മലകയറാന്‍ വരുന്ന യുവതികള്‍ കോടതി വിധിയുമായി വരണമെന്ന മന്ത്രിയുടെ പ്രസ്താവന ഭരണഘടനാലംഘനമാണെന്ന് ശ്രീകുമാര്‍ ആരോപിച്ചു.