ന്യൂയോർക്ക്: മാർത്തോമാ സഭയിലെ സീനിയർ വൈദികനും റാന്നി നിവാസികളുടെ ആദരണീയനുമായിരുന്ന റവ. കെ.എസ്. എബ്രഹാമിന്റെ (89) നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ മുൻ ഉപദേശ സമിതി അംഗമായിരുന്ന റവ. കെ .എസ്. എബ്രഹാം ദുബായ് വർക്കി ഗ്രൂപ്പ് ജിഇഎംഎസ് എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപക നേതാവായ പരേതൻ വർക്കിയുടെ ഇളയ സഹോദരനാണ്.
ഒരു വൈദീകൻ എന്നതിലുപരി റാന്നിയിലെ സാമൂഹ്യ സംസ്കരിക രംഗത്തു ഒരുപോലെ നിറഞ്ഞു നിന്ന മഹത്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എബ്രഹാം അച്ചൻ.