ഡാളസ്: 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററില്‍ നടക്കുന്ന 38-ാമത് പി.സി.എന്‍.എ.ക്കെ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി നടത്തുന്ന ആരാധനയും സംഗീത സായാഹ്നവും നവംബര്‍ 16 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.പി.സി. ഹെബ്രോന്‍ ഡാളസ്, 1751 വാള്‍ സ്ട്രീറ്റ്, ഗാര്‍ലന്‍ണ്ട്, ടെക്‌സാസ് 75041 വെച്ച് നക്കുന്നതാണെന്ന് നാഷണല്‍ ട്രഷറര്‍ വില്‍സന്‍ തരകന്‍ അറിയിച്ചു.

2020 പി.സി.എന്‍.എ.ക്കെ നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (നാഷണല്‍ കണ്‍വീനര്‍),  ബ്രദര്‍ വില്‍സന്‍ യോഹന്നാന്‍ (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (നാഷണല്‍ ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. ഡാളസ് പട്ടണത്തിലുള്ള വിവിധ സഭകളില്‍ നിന്നുള്ള ഗായക സംഘത്തെ കൂടാതെ പ്രസിദ്ധനായ വേര്‍ഷിപ്പ് ലീഡര്‍ പാസ്റ്റര്‍ സോമു ചെറിയക്ക് ചെരുവത്തൂര്‍ സംഗീത ശുശ്രൂഷകളില്‍ പങ്കെടുക്കും.