അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റത്തിന് ഇന്നേക്ക് മുപ്പത് വയസ്സ്. 1989 നവംബര്‍ 15 കറാച്ചിയില്‍ വെച്ച്‌ പാകിസ്താനെതിരെ ടെസ്റ്റ് കളിച്ചുകൊണ്ടാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ ഒരു ഇന്നിംഗ്സ് മാത്രം കളിച്ച സച്ചിന്‍ 15 റണ്‍സ് എടുത്ത് പുറത്തായിരുന്നു. അന്നത്തെ മത്സരം കളിക്കുമ്ബോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രായം 16 വയസ്സും 205 ദിവസവുമായിരുന്നു. ഈ മത്സരത്തില്‍ മുഷ്‌താഖ്‌ മുഹമ്മദിനും ആഖിബ് ജാവേദിനും ശേഷം ടെസ്റ്റില്‍ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും സച്ചിന്‍ മാറിയിരുന്നു.

അതെ മത്സരത്തില്‍ തന്നെ അരങ്ങേറ്റം നടത്തിയ വഖാര്‍ യൂനിസ് ആണ് അന്ന് സച്ചിനെ പുറത്താക്കിയത്. വഖാറിനെ കൂടാതെ ഇമ്രാന്‍ ഖാന്‍, വാസിം അക്രം എന്നീ പ്രമുഖരും അന്നത്തെ മത്സരത്തില്‍ കളിച്ചിരുന്നു. പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 59 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 57 റണ്‍സ് എടുത്തും സച്ചിന്‍ തന്റെ കഴിവ് ലോകത്തിന് കാണിച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് അങ്ങോട്ട് ക്രിക്കറ്റ് ലോകം കണ്ട ഒട്ടുമിക്ക റെക്കോര്‍ഡുകളും സച്ചിന്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ്‌ അടക്കം നിരവധി റെക്കോര്‍ഡുകള്‍ താരത്തിന്റെ പേരിലുണ്ട്.