ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്.ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും ഡല്‍ഹി ഹൈക്കോടതി ചൂണ്ടികാട്ടി.ചിദംബരത്തിന് സാമ്ബത്തിക ഇടപാടില്‍ മുഖ്യപങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കോടതിയില്‍ വാദിച്ചത്.

ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അതേസമയം അന്വേഷണം അവസാനിച്ചെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ചിദംബരം വാദിച്ചത്. ആരോഗ്യ നില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിന് പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.