കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായി. കോട്ടയം പാറമ്ബുഴയിലാണ് സംഭവം. പുതുപ്പള്ളി ഐഎച്ച്‌ആര്‍ഡി കോളേജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. കുട്ടികള്‍ക്ക് വേണ്ടി സ്‌കൂബ ടീമും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരിച്ചില്‍ നടത്തുകയാണ്.

അപകടത്തില്‍പ്പെട്ടവര്‍ അടക്കം ഈ കോളേജിലെ എട്ടുപേരാണ് പൂവത്തുംകടവില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഒരാള്‍ കാല്‍ വഴുതി വെള്ളത്തിലേക്ക് വീണു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും ഒഴുക്കില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.