തൃപ്പൂണിത്തുറ: ചോറ്റാനിക്കരയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച്‌ ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശികളായ ബേബി, പ്രസാദ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. മരിച്ചവര്‍ ബന്ധുക്കളാണെന്നാണ് പോലീസ് പറയുന്നത്.

കോട്ടയത്ത് നിന്ന് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്ക് വന്ന സെവന്‍സ് ഹോളിഡേയ്‌സ് എന്ന ബസ്സാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി ചോറ്റാനിക്കര സിഐ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.