മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം സംബന്ധിച്ച് ധാരണയായി. അഞ്ച് വര്‍ഷകാലയളവിലും മുഖ്യമന്ത്രിസ്ഥാനം ശിവസേനയായിരിക്കും വഹിക്കുക. കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഉപമുഖ്യമന്ത്രിസ്ഥാനങ്ങള്‍ നല്‍കും. മന്ത്രിസ്ഥാനങ്ങളില്‍ 14 വീതം ശിവസേനയും എന്‍.സി.പിയും പങ്കിട്ടെടുക്കും. കോണ്‍ഗ്രസിന് 12 മന്ത്രിമാരാണുണ്ടാവുക.
മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് പൊതുമിനിമം പരിപാടിക്കും രൂപം നല്‍കി. കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ക്കാണ് പൊതുമിനിമം പരിപാടിയില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന.
സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന ശിവസേന ആവശ്യത്തോട് കോണ്‍ഗ്രസും എന്‍.സി.പിയും യോജിച്ചിട്ടില്ല. മുസ്ലിംകള്ക്ക് അഞ്ച് ശതമാനം സംവരണം നല്‍കണമെന്ന ആവശ്യത്തോടെ ശിവസേനയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ മാത്രമാണ് നിലവില്‍ പ്രശ്നങ്ങള്‍ നില നില്‍ക്കുന്നത്.