ന്യൂയോര്‍ക്ക് : എബോള വൈറസ് ബാധ പ്രതിരോധിക്കാനുള്ള രണ്ടാമത്തെ മരുന്നിനും പരീക്ഷണ വിജയത്തെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. മെര്‍ക്ക് നിര്‍മിച്ച വാക്സിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മിച്ച വാക്സിനാണ് രണ്ടാമത്തെ അംഗീകാരം ലഭിച്ചിരിക്കുന്നത്. രോഗം നാശം വിതച്ച കോംഗോയില്‍ അമ്ബതിനായിരം പേര്‍ക്ക് ഇതു നല്‍കാനാണ് ഉദ്ദേശിക്കുന്നത്. മെര്‍ക്കിന്റെ വാക്സിന്‍ ഇതിനകം രണ്ടര ലക്ഷം പേര്‍ക്കു നല്‍കിക്കഴിഞ്ഞു.