എരുമേലി : ശബരിമല സീസണ് തൊട്ടരികില്‍. വൈകിയാരംഭിച്ച ഒരുക്കങ്ങളുടെ തിരക്കിലാണ് എരുമേലി. അതിന്റെ പോരായ്മകള്‍ ഒട്ടേറെയുണ്ട്. പോലീസിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും പുണ്യം പൂങ്കാവനം പദ്ധതിയുടെ അവലോകനത്തിനുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് എത്തും. രാവിലെ 10.30 ന് വലിയമ്ബലം ദേവസ്വം ഹാളില്‍ ഡിജിപി യുടെ അധ്യക്ഷതയില്‍ യോഗം ചേരും.
ആദ്യ ഘട്ടത്തില്‍ മുന്‍ വര്‍ഷം യുവതീ പ്രവേശന വിവാദം മുന്‍നിര്‍ത്തി കൂടുതല്‍ പോലീസ് സേനയാണ് സേവനത്തിനുണ്ടായിരുന്നത്. എഡിജിപി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായിരുന്നു മേല്‍നോട്ടം. എന്നാല്‍ ഇത്തവണ കൂടുതല്‍ സേനയെ നിയോഗിക്കണ്ടന്നാണ് തീരുമാനം. കോട്ടയം എസ് പി യുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കാനാണ് നീക്കം.