ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളി ഇടവകാംഗം കുറിയാക്കോച്ചന്‍ കാലായില്‍, റാന്നി നവംബര്‍ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് 1.30-നു നിര്യാതനായി.

ഭാര്യ: സുമോള്‍ കോണമല കുടുംബാംഗമാണ്.

സഹോദരങ്ങള്‍: രാജു കാലായില്‍ (റാന്നി), മാത്തുക്കുട്ടി കാലായില്‍ (ഹാര്‍ട്ട്‌ഫോര്‍ഡ്),  മറിയാമ്മ (എറണാകുളം), സുമ (പിറവം), ലാലി (കോട്ടയം).

മണിമോള്‍ കോണമല, റോജിമോന്‍ കോണമല എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രൂഷ നവംബര്‍ 16-നു ശനിയാഴ്ച 9 മുതല്‍ 12 വരെ കൊളോണിയല്‍ ചാപ്പല്‍ 6250 നോര്‍ത്ത് മില്‍വോക്കി അവന്യൂ ചിക്കാഗോ ഫോണ്‍: 773 774 0366-ലും തുടര്‍ന്നു സംസ്കാരം മേരി ഹില്‍ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്. ക്‌നാനായ വോയ്‌സ് ഡോട്ട്‌കോമില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.