മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു ധനുഷ് നായകനായി എത്തിയ അസുരന്‍. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്‍.
തെലുങ്കിലേക്ക് ‘അസുരന്‍’ റിമേക്ക് ചെയ്യപ്പെടുന്നുണ്ട്. വെങ്കടേഷാണ് തെലുങ്ക് പതിപ്പില്‍ നായക കഥാപാത്രമായെത്തുന്നത്. മഞ്ജുവിന് പകരം ശ്രിയ ശരണ്‍ ആയിരിക്കും തെലുങ്ക് റീമേക്കില്‍ നായികയായെത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ‘അസുരന്‍’