ശബരിമല യുവതി പ്രവേശന വിധി സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ സ്റ്റേ ഇല്ലെന്നകാരണവും പറഞ്ഞ് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. അത്തരമൊരു ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിന് ശ്രമിച്ചാല്‍ അത് വിശ്വാസികള്‍ അനുവദിക്കില്ല. പന്ത് പിണറായിയുടെ കോര്‍ട്ടിലാണ്. പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്.

പുനപരിശോധന ഹരജി കോടതി അംഗീകരിച്ചതിന് തുല്യമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തിലും സര്‍ക്കാര്‍ അഭിപ്രായം പറയണം. വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.