അറ്റ്‌ലാന്റാ മെട്രോ മലയാളീ അസോസിയേഷന്‍ (‘അമ്മ’) പുതു തലമുറയ്ക്ക് മുന്‍ഗണന നല്‍കി കൊണ്ട് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തില്‍, പുതിയ ഭരണ സമിതി രൂപീകരിച്ചു.
നവംബര്‍ ഒന്നിന് കൂടിയ ജനറല്‍ ബോഡിയില്‍, അഡൈ്വസറി ബോര്‍ഡ്, ചെയര്‍മാന്‍ സണ്ണി തോമസ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍, വൈസ് പ്രസിഡന്റ് ഷാനു പ്രകാശ്, ജനറല്‍ സെക്രട്ടറി റോഷെല്‍, മിറാന്‍ഡ്‌സ് കാര്‍ത്തിക്, ജോയിന്റ് സെക്രട്ടറി മോളി മുര്‍താന്‍സാ, ട്രഷറര്‍ ജെയിംസ് കല്ലറക്കാനിയില്‍, കമ്മിറ്റി മെംബേര്‍സ് ലൂക്കോസ് തര്യന്‍, ജിത്തു വിനോയ്, ആനി ആനുവേലില്‍, അമ്മു സക്കറിയാസ്, അമ്പിളി സജിമോന്‍, ഏലിസബത്തു സണ്ണി എന്നിവരാണ് പുതിയ നേതൃത്വ നിരയില്‍ ഉള്ളവര്‍.

സാമൂഹികപരവും, ജനക്ഷേമകരവും, കലാമൂല്യവുമുള്ള വിവിധ സംരംഭങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും ഈ വര്‍ഷം അറ്റ്‌ലാന്റയിലെ മലയാളികള്‍ക്കായി അമ്മ ഒരുക്കുന്നത് എന്ന് യോഗത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ ഉടനെ തന്നെ അമ്മയുടെ അഡ്‌വൈസറി ബോര്‍ഡും, വിമന്‍സ് ഫോറവും യുവജനവേദിയും ഉടന്‍ തന്നെ രൂപീകരിക്കും എന്ന് പ്രസിഡന്റ് അറിയിച്ചു