ഹൂസ്റ്റണ്‍: കേരളത്തിലെ കാപ്പൻ കുടുംബങ്ങളുടെ ’ഗ്ലോബൽ 2021 മീറ്റിനു’ ഒരുക്കമായി അമേരിക്ക-കാനഡ പ്രൊവിൻസുകളുടെ സംയുക്ത ആലോചനാ യോഗം ഹൂസ്റ്റണിൽ ചേർന്നു. ഗ്ലോബൽ കോർഡിനേറ്റർമാരായ മാത്യു കാപ്പൻ വാരിക്കാട്ട് (പുളിങ്കുന്ന്), ആൻറണി കാപ്പൻ വാരിക്കാട്ട് (മുംബൈ) തുടങ്ങിയവർ സന്നിഹിതരായ പ്രാഥമിക പ്രൊവിൻസ് യോഗം ഈശ്വര പ്രാർഥനയോടെ ആരംഭിച്ചു. യോഗത്തിൽ പങ്കു ചേർന്ന മുതിർന്ന കാപ്പൻ-കോയിപ്പള്ളി കുടുംബാംഗമായ ഏലിയാമ്മ ചെറിയാനെ ഗ്ലോബൽ കണ്വൻഷൻ രക്ഷാധികാരി പാലാ കാപ്പൻ സി. കെ രാജൻ (ഒർലാൻഡോ) പൊന്നാട അണിയിച്ചു സ്വീകരിക്കുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു.
ജെയിംസ് വാരിക്കാട്ടിന്റെ ഹൂസ്റ്റണിലെ വസതിയിൽ, പുളിങ്കുന്ന് കാപ്പൻ മൂലകുടുംബാംഗമായ ജോർജ്ജുകുട്ടി (ഷിക്കാഗോ), ദയാലു വാരിക്കാട്ട് (സാക്രമെന്ടോ, കാലിഫോർണിയ), ജോ കാപ്പൻ കോയിപ്പള്ളി (ഹൂസ്റ്റണ്‍), ജോണ്‍ വാരിക്കാട്ട് (കാനഡ), ടോം ഇഗ്നേഷ്യസ് വാരിക്കാട്ട് (ഷിക്കാഗോ), ജെയിംസ് ഇഗ്നേഷ്യസ് വാരിക്കാട്ട് (കോളേജ് സ്റ്റേഷൻ), ജസ്റ്റിൻ വാരിക്കാട്ട് (സാൻഫ്രാൻസിസ്കോ) തുടങ്ങിയ കുടുംബാംഗങ്ങൾ പങ്കു ചേർന്നു.
കാപ്പൻ കുടുംബങ്ങളുടെ അഭിമാനം പേറുന്ന മാണി സി കാപ്പൻ എംഎൽഎ, മേയർ, ടോം കാപ്പൻ പുതുശ്ശേരി(ഓസ്ട്രേലിയ ) എന്നിവരെയും നവ വധൂവര·ാരായ ജാസ്മിൻ വാരിക്കാട്ട് -റോബിൻ ദന്പതികളെയും യോഗം അനുമോദിച്ചു. ഗ്ലോബൽ മീറ്റ് വിജയപ്രദമാകുന്നതിനു വിവിധ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്ന കാപ്പൻ കുടുംബാംഗങ്ങൾക്കു ബന്ധപ്പെടുവാൻ അതാത് രാജ്യങ്ങളിൽ കോർഡിനേറ്റേഴ്സിനെ കണ്ടെത്തുവാനും യോഗം തീരുമാനിച്ചു.
നിർദ്ധനരും മിടുക്കരുമായ വിദ്യാർത്ഥികൾക്കുള്ള പഠനച്ചിലവ്, ആലംബ ഹീനരും രോഗികളുമായവരെ സഹായിക്കുക തുടങ്ങിയ കാരുണ്യ പദ്ധതികൾ ആവിഷ്ക്കരിക്കുവാനും അതിനായി സ്നേഹ നിധി സ്വരൂപിക്കുന്നതിനും യോഗം തീരുമാനാമെടുത്തു.. ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിൽ അവസരങ്ങൾക്കും ഉപകാര പ്രദമായ അറിവുകൾ കുടുംബ വെബ് സൈറ്റുകളിലൂടെ അറിയിക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
നിത്യേനയുള്ള അപ്ഡേറ്റുകൾ കാപ്പൻ വാട്ട്സാപ്പ്, ഫേസ്ബുക് ഗ്രൂപ്പുകൾ വഴി അറിയിക്കുന്നതിനും മുഴുവൻ കുടുംബാംഗങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കുവാനും യോഗം ജസ്റ്റിന്റെ നേതൃത്വത്തിലുള്ള ഐറ്റി സെല്ലിനു രൂപം കൊടുത്തു. അമേരിക്കൻ ഐക്യനാടുകളിലുള്ള കാപ്പ·ാരെ ബന്ധപ്പെടുന്നതിനുള്ള സൗകര്യാർത്ഥം സ്റ്റേറ്റ് തലത്തിൽ കോർഡിനേറ്റേഴ്സ്റ്റിനെ നിയോഗിക്കുന്നതിനും വിവിധ രാജ്യങ്ങളിലുള്ള അംഗങ്ങളുടെ വിവരണങ്ങൾ ശേഖരിക്കുന്നതിനും വ്യക്തികളെ ചുമതലപ്പെടുത്തുന്നതാണ്.
കാപ്പൻ കുടുംബ ശാഖകൾ ചേർത്തു ’കാപ്പൻ മഹാകുടുംബ വൃക്ഷം’ രൂപം ചെയ്യുന്നതിനും, പുതിയ വെബ് സൈറ്റ് ഉണ്ടാക്കി പരമാവധി വിവരങ്ങൾ ശേഖരിച്ചു അപ്ഡേറ്റ് ചെയ്യുന്നതിനും, ശാഖാ പ്രതിനിധികളെ ഉൾപ്പെടുത്തി കുടുംബ ചരിത്രം പൂർണമാകുവാനുള്ള നിർദ്ദേശം യോഗം മുന്നോട്ടുവച്ചു.
ജോ കാപ്പിൽ (പ്രസിഡന്റ്), ദയാലു ജോസഫ്, (സെക്രട്ടറി), ജോർജുകുട്ടി കാപ്പിൽ ( ഖജാൻജി), ജെയിംസ്കുട്ടി വാരിക്കാട്ട് (വൈസ് പ്രസിഡന്റ്), ജോണ്‍ വാരിക്കാട്ട്( ജോ. സെക്രട്ടറി) ജസ്റ്റിൻ വാരിക്കാട്ട് ( ഐറ്റി സെൽ ) എന്നിവരെ ഗ്ലോബൽ കാപ്പൻ മീറ്റ് 2021 ന്റെ ഓർഗനൈസിംഗ് കമ്മിറ്റിയുടെ അമേരിക്ക-കാനഡ പ്രൊവിൻസ് ഭാരവാഹികളായി തെരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് : മാത്തുക്കുട്ടി കാപ്പൻ-9447702228