തിരുവനന്തപുരം: നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുള്‍പ്പെട്ട സംഘവും വിദേശയാത്രക്കൊരുങ്ങുന്നു. ഈ ​മാ​സം 24 മു​ത​ല്‍ ഡി​സം​ബ​ര്‍ നാ​ലു വ​രെ​യാ​ണ് സ​ന്ദ​ര്‍​ശ​ന​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുക. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. വി.കെ രാമചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

നേ​ര​ത്തേ, പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ദു​രി​താ​ശ്വാ​സ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ പി​രി​വ് ന​ട​ത്താ​ന്‍ പോ​കാ​നു​ള്ള മ​ന്ത്രി​മാ​രു​ടെ നീ​ക്കം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ത്ര​മാ​ണ് അ​ന്ന് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ല്‍​കി​യ​ത്.