ലക്നോ: സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറു വേദനയെ തുടര്‍ന്ന് ലക്നോവിലെ എസ്ജിപിജിഐ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.