ബംഗളൂരു: നെഞ്ചുവേദനയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ആശുപത്രി വിട്ടു. തിങ്കളാഴ്ച വൈകിട്ടാണ് ഡി.കെ.ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനങ്ങളും മൂലം നവംബര്‍ ഒന്നിന് ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേ ദിവസം തന്നെ ഡി.കെയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നീ കുറ്റങ്ങളായിരുന്നു ശിവകുമാറിനെതിരെ ചുമത്തിയത്.