കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ. ആര്. പ്രേംകുമാറിനെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. 73 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 37 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന് 34 വോട്ടുകള്‍ ലഭിച്ചു.
ഇരുപക്ഷത്തും വോട്ട് ചോര്‍ച്ചയുണ്ടായില്ല. രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് എംഎല്‍എയായി വിജയിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.