ഹാസ്യ രാജാവ് ജഗതി ശ്രീകുമാറിന്‍റെ മകളും അവതാരികയുമായ ശ്രീലക്ഷ്മി വിവാഹിതയാകുന്നു.

തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

പ്രതിശ്രുത വരന്‍റെ കൈ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് ശ്രീലക്ഷ്മി വിവാഹ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഇന്നു മുതല്‍ നീ നടക്കുന്നത് ഒറ്റയ്ക്കാവില്ല. എന്റെ ഹൃദയം നിനക്ക് തണലേകും. എന്റെ കൈകള്‍ നിനക്ക് വീടാകും.’ – എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും താരം കുറിച്ചു.

എന്നാല്‍, ആരാണ് തന്‍റെ ഭാവി വരനെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. ജഗതി ശ്രീകുമാറിന്‍റെയും കലാ ശ്രീകുമാറിന്‍റെയും മകളാണ് ശ്രീലക്ഷ്മി.

ഒമാനില്‍ ഒരു പ്രമുഖ കമ്ബനിയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍.