തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. മലയാളത്തില്‍ അടക്കം ഒത്തിരി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിക്കിയുടെ ഏറ്റവും പുതിയ സിനിമയും മലയാളത്തിലാണ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ കുമാര്‍ ആണ് ചിത്രത്തില്‍ നായകനാവുന്നത്. അടുത്തിടെയാണ് അരുണിന്റെ വിവാഹം കഴിഞ്ഞത്. അരുണും നിക്കിയും സിനിമയുടെ വിശേഷങ്ങളുമായി ജെ ബി ജംഗഷന്‍ പരിപാടിയിലെത്തിയിരുന്നു അവിടെ നിന്നും ഇരുതാരങ്ങളും പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

അരുണിന്റെ പ്രണയവിവാഹമായിരുന്നോ എന്നായിരുന്നു ചോദ്യം. അതേ എന്നും കുടുംബ സുഹൃത്തുമായി എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നും താരം പറയുന്നു. നിക്കിയോട് ഇത് കണ്ടു പഠിക്കാന്‍ ആയിരുന്നു അവതാരകന്‍ ഉപദേശിച്ചത്. എന്തെങ്കിലും കമ്മിറ്റ്‌മെന്റ് ഉണ്ടോ എന്ന് നിക്കിയോട് ചോദിച്ചു. എന്റെ ജീവിത്തെ കുറിച്ച്‌ വ്യക്തമായ ധാരണ എനിക്കുണ്ടെന്നും നിക്കി പറയുന്നു.

നിങ്ങള്‍ തമ്മില്‍ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് ചോദിച്ചെങ്കിലും വ്യക്തമായി ഉത്തരം പറയാന്‍ നടി മടിച്ചു. ഒടുവില്‍ ഞങ്ങള്‍ ചെന്നൈയില്‍ നിന്നുമാണ് കണ്ടുമുട്ടിയതെന്ന് നടി വ്യക്തമാക്കി. അതാരാണെന്ന് അധികം വൈകാതെ തന്നെ വ്യക്തമാക്കുമെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നുള്ള കാര്യവും നിക്കി ഗല്‍റാണി വെളിപ്പെടുത്തിയിരിക്കുകയാണ്.